5:22 pm

പെന്‍സില്‍ ചിലതു പഠിപ്പിക്കുന്നുണ്ട് !

മുത്തശ്ശി പെന്‍സില്‍ കൊണ്ട്‌ കടലാസിലെന്തോ കുത്തിക്കുറിക്കുകയായിരുന്നു. നാലു വയസ്സുള്ള കുഞ്ഞുമകന്‍ അരികില്‍ നിശ്ശബ്ദം നോക്കിയിരുന്നു. ഒരു ഘട്ടത്തില്‍ അവന്റെ ക്ഷമ നശിച്ചു. “എന്താ അമ്മൂമ്മേ ഈ എഴുതണേ...മോനൂനെപ്പറ്റിയാണോ...?” അവന്‍ കൊഞ്ചിക്കൊണ്ടു ചോദിച്ചു.
“അതെ മോനൂ, നിന്നെപ്പറ്റിത്തന്നെയാ... പിന്നെ ഈ പെന്‍സിലിനെപ്പറ്റിയും. മോന്‍ ഈ പെന്‍സില്‍ കണ്ടില്ലേ... എത്ര ഭംഗിയുള്ളതാ... മോനും ഈ പെന്‍സില്‍ ഇഷ്ടമല്ലേ..”.
കൗതുകത്തോടെ അവന്‍ ആ പെന്‍സില്‍ എടുത്തു. തിരിച്ചും മറിച്ചും നോക്കി; മുന്നിലിരുന്ന പത്രക്കടലാസില്‍ കുത്തിവരഞ്ഞു. അവന്‌ ഒരു പ്രത്യേകതയും തോന്നിയില്ല.
“ഇതു നമ്മള്‍ സാധാരണ കാണുമ്പോലൊരു പെന്‍സിലാണല്ലോ... ഇതിലെന്താ ഇത്ര ഇഷ്ടം തോന്നാന്‍...”
“അതു മോന്‍ നോക്കേണ്ടതുപോലെ നോക്കാത്തതുകൊണ്ടാ... മോനറിയാമോ, ഈ പെന്‍സില്‍ അഞ്ചു കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നുണ്ട്‌. ജീവിതത്തില്‍ ഏറ്റവും പ്രധാനമായ അഞ്ചു കാര്യങ്ങള്‍...”
കുട്ടിയുടെ കണ്ണുകള്‍ കൗതുകത്താല്‍ വിടര്‍ന്നു. അവ ആ വൃദ്ധനേത്രങ്ങളിലേക്ക്‌ ഉറ്റുനോക്കി.
“ഒന്നാമത്തെ കാര്യം, മുത്തശ്ശി തുടര്‍ന്നു... നമ്മള്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാണ്‌. പക്ഷേ എല്ലായ്പ്പോഴും ഓര്‍ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്‌. നമ്മെ നിയന്ത്രിക്കുന്ന ഒരു കരം ഉണ്ടെന്ന സത്യം. അതിന്റെ സഹായമില്ലാതെ നമുക്കൊന്നും ചെയ്യാനാവില്ല. നാം ആ കരത്തെ ഈശ്വരന്‍ എന്നു വിളിക്കുന്നു. ആ നിയന്ത്രണത്തിനു പൂര്‍ണമായി വഴങ്ങിക്കൊടുക്കുകയാണു വേണ്ടത്‌.
രണ്ടാമതായി, ഈ പെന്‍സില്‍ കൊണ്ട്‌ കുറേയധികം എഴുതിക്കഴിയുമ്പോള്‍ അതിന്‌ വീണ്ടും മൂര്‍ച്ച വരുത്തേണ്ടിവരും.അത്‌ പെന്‍സിലിന്‌ കുറച്ചു വേദന ഉളവാക്കുമെന്നത്‌ തീര്‍ച്ചയാണ്‌ എന്നാല്‍ അതിനു ശേഷം അത്‌ കൂടുതല്‍ മികച്ച, ഉപയോഗക്ഷമമായ ഉപകരണമായി മാറുന്നു. അതു പോലെ ജീവിതത്തിലും ചില വേദനയുടെ അനുഭവത്തിലൂടെ നാം കടന്നുപോകേണ്ടി വന്നേക്കാം. എന്നാല്‍ ആ അനുഭവങ്ങള്‍ നമ്മെ കൂടുതല്‍ മേന്മയേറിയവ്യക്തികളാക്കി മാറ്റുകയാണെന്നറിയുക.
മൂന്നാമത്തെ ഗുണം, പെന്‍സില്‍ എല്ലായ്പ്പോഴും താനെഴുതിയത്‌ മായ്ക്കുവാന്‍ അനുവദിക്കുന്നു. നാം ജീവിതത്തില്‍ ചെയ്യുന്നതെല്ലാം ശരിയാകണമെന്നില്ല. പശ്ചാത്തപിക്കാനും തെറ്റുതിരുത്തുവാനുമുള്ള ശ്രമങ്ങള്‍ ജീവിതത്തെ കൂടുതല്‍ മഹനീയമാക്കിത്തീര്‍ക്കുന്നു.
ഇനി നാലാമത്തേത്‌, പുറമേയുള്ള തടികൊണ്ടുള്ള, നിറമുള്ള ഈ കവചം എത്ര മനോഹരമാണ്‌ എന്നതല്ല, മറിച്ച്‌ അതിനുള്ളിലെ ഗ്രാഫൈറ്റ്‌ ആണ്‌ ഒരു പെന്‍സിലിന്റെ മേന്മ നിര്‍ണ്ണയിക്കുന്നത്‌. അതിനാല്‍ കൂടുതല്‍ ശ്രദ്ധ ഉള്ളിലേക്ക്‌ കേന്ദ്രീകരിക്കുക. പുറംപൂച്ചുകളല്ല, ഒരു മനുഷ്യന്റെ ഉള്ളിലെ ഗുണഗണങ്ങളാണ്‌ അവനെ ഒരു നല്ല വ്യക്തിയാക്കി മാറ്റുന്നത്‌ എന്നു സാരം.
അവസാനമായി പെന്‍സില്‍, അതു കൊണ്ടെഴുതിയത്‌ മായ്ച്ചാലും എല്ലായ്പ്പോഴും ഒരു പാട്‌ അവശേഷിപ്പിക്കുന്നു. അതുപോലെ, നമ്മുടെ എല്ലാ പ്രവൃത്തികളും മായ്ക്കാനാവാത്ത ഒരു പാട്‌ അവശേഷിപ്പിക്കുമെന്ന് ഒരിക്കലും മറക്കരുത്‌. ചെയ്യുന്ന ഓരോ പ്രവൃത്തിയിലും ഏറെ ശ്രദ്ധാലുവായിരിക്കുക”.
കുട്ടി തന്റെ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു, ആ ചുളിവു വീണ കവിളില്‍ ചുണ്ടമര്‍ത്തി. അവന്റെ കുഞ്ഞുമനസ്സ്‌ മന്ത്രിച്ചു. “അമ്മൂമ്മയെ എനിക്കെന്തിഷ്ടമാണെന്നോ...ഇപ്പോള്‍ ഈ പെന്‍സിലിനെയും...”
ഈ ചിന്തോദ്ദീപകമായ കഥ നമ്മുടെ മനസ്സിനോട്‌ ആഴത്തില്‍ സംവദിക്കാന്‍ സ്വയം കെല്‍പ്പുള്ളതാണ്‌. അതുകോണ്ടുതന്നെ ഒരു വ്യാഖ്യാനത്തിന്റെ ആവശ്യമില്ലതന്നെ. എങ്കിലും ചില ചിന്തകള്‍ മാത്രം പങ്കു വയ്ക്കട്ടെ.
“നാം വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാണ്‌, എന്നാല്‍ നമ്മെ നിയന്ത്രിക്കുന്ന ഒരു കരമുണ്ടെന്നത്‌ മറക്കരു” തെന്നാണ്‌ പെന്‍സില്‍ പഠിപ്പിച്ച ആദ്യ പാഠം. നമ്മുടെ എല്ലാ ആചാര്യന്മാരും, വേദഗ്രന്ധങ്ങളും പല ഭാവങ്ങളില്‍ ഇതേ സന്ദേശം പകരുന്നുണ്ട്‌. നാം ഈശ്വരന്റെ കയ്യിലെ ഒരു ഉപകരണം മാത്രമാണെന്ന, ഓരോ നിമിഷവും ആ സമര്‍പ്പണ ഭാവം നമ്മിലുണ്ടാകണമെന്ന പരമമായ സന്ദേശം.
ബൈബിളിലെ കുശവനും കളിമണ്ണുമെന്ന ഹൃദ്യമായ ദൃഷ്ടാന്തം ഇതിനുദാഹരണമായി കാണാം. 'കളിമണ്ണ് കുശവന്റെ കയ്യില്‍ ഇരിക്കുന്നതുപോലെ നിങ്ങള്‍ എന്റെ കയ്യില്‍ ഇരിക്കുന്നു (യിരെമ്യാവ്‌:18:6b)' എന്ന് യഹോവയായ ദൈവം യിസ്രായേല്‍ ജനത്തോട്‌ അരുളുന്നു. കളിമണ്ണും കുശവനുമായുള്ള ആത്മബന്ധം; കളിമണ്ണിന്‌ കുശവനോടുള്ള സമര്‍പ്പണഭാവം! പാഴ്‌ചെളിയെ മനോഹരമായ, മേന്മയേറിയ പാത്രമാക്കി മാറ്റാന്‍ കുശവനു മാത്രമാണു കഴിയുക. ഈശ്വരനോട്‌ നമുക്കു വേണ്ടതും ഇതേ സമര്‍പ്പണ മനോഭാവമാണ്‌.
പെന്‍സില്‍ പഠിപ്പിച്ച രണ്ടാമത്തെ കാര്യവും ഇതിനോടനുബന്ധമായി കാണാം. “ഓരോതവണ വേദനാജനകമായ കൂര്‍പ്പിക്കലുകള്‍ക്ക്‌ വിധേയനാകുമ്പോഴും ഓര്‍ക്കുക, മേന്മ വര്‍ദ്ധിക്കുകയാണ്‌ ”. വയലിലും വഴിയിറമ്പിലും കാണുന്ന കളിമണ്ണ് അതുപോലെ ഉപയോഗിക്കുകയല്ല, കുശവന്‍. അതിലെ ചെളിയും കല്ലുകളും മാലിന്യങ്ങളുമെല്ലാം നീക്കേണ്ടതുണ്ട്‌. ചില താപന പ്രക്രിയകള്‍ (Heat Treatments) ചെയ്യേണ്ടതുണ്ട്‌. അപ്പോഴാണ്‌ അത്‌ ഉറപ്പും മനോഹാരിതയുമുള്ള, ഉപയോഗക്ഷമമായ മണ്‍പാത്രമായി പുന:സൃഷ്ടിക്കപ്പെടുന്നത്‌.
നമ്മിലും ചില മാലിന്യങ്ങളും കല്ലുകളുമൊക്കെ നീക്കം ചെയ്യപ്പെടേണ്ടതായിട്ടുണ്ട്‌. ജീവിതത്തില്‍ വേദനകളും പ്രതിസന്ധികളും വിരുന്നെത്തുമ്പോള്‍ മറക്കരുത്‌; നാം കൂടുതല്‍ മൂല്യമുള്ള, ഉറപ്പുള്ള വ്യക്തികളാവുകയാണ്‌. എല്ലാം നന്മയ്ക്കാണ്‌ എന്ന് ഉറച്ചു വിശ്വസിക്കുക.
ഒരു പഴയ ഇംഗ്ലീഷ്‌ ഗാനം ഓര്‍മ്മവരുന്നു...
Change my heart O' God
Make it ever true...
Change my heart O' God
May I be like you...
You are the potter, I am the clay...
Mould me and make me... This is what I pray...
അതെ, ഇതാണെന്റെ പ്രാര്‍ത്ഥന!

36 പ്രതികരണങ്ങള്‍:

വിപിന്‍ said...

“അതു മോന്‍ നോക്കേണ്ടതുപോലെ നോക്കാത്തതുകൊണ്ടാ... മോനറിയാമോ, ഈ പെന്‍സില്‍ അഞ്ചു കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നുണ്ട്‌. ജീവിതത്തില്‍ ഏറ്റവും പ്രധാനമായ അഞ്ചു കാര്യങ്ങള്‍...”
കുട്ടിയുടെ കണ്ണുകള്‍ കൗതുകത്താല്‍ വിടര്‍ന്നു. അവ ആ വൃദ്ധനേത്രങ്ങളിലേക്ക്‌ ഉറ്റുനോക്കി.
............................
അഭിപ്രായം കുറിക്കാമോ...

ഗോപക്‌ യു ആര്‍ said...

വിപിന്
കൊള്ളാമല്ലൊ
നല്ല ആശയങള്
ഇഷ്ടമായി പെന്സില് കഥ....

അങ്കിള്‍ said...

വായിച്ചു, വിപിന്‍ .അച്ചനമ്മമാരില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ അപ്പുപ്പനമ്മുമ്മമാരില്‍ നിന്നാണ് കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ അറിവ് കിട്ടുന്നത്. ഈ കഥയും അതിനുദാഹരണം.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

വിപിന്‍ ഭാരതീയദര്‍ശനങ്ങളില്‍ അധിഷ്ഠിതമായ ഇത്തരം ചിന്തകള്‍ മഹത്തരങ്ങളാണ്.ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ആശംസകള്‍.........
വെള്ളായണി

ബിന്ദു കെ പി said...

വിപിൻ,
ശുഭചിന്തയുടെ ഈ സുഗന്ധം ഞാൻ ശരിക്കും ആസ്വദിച്ചു. ആശംസകൾ..

K C G said...

സത്യം പറഞ്ഞാല്‍ ഒരു സാധാരണ പെന്‍സിലില്‍ നിന്ന് എന്തു പഠിക്കാനിരിക്കുന്നു എന്നുതന്നെ തുടക്കത്തില്‍ വിചാരിച്ചു. പക്ഷേ എന്തു ഗംഭീരമായിരിക്കുന്നു പഠിക്കാനുള്ള ആ പാഠങ്ങള്‍. ശരിക്കും ആപാഠങ്ങള്‍ ഒരു നാലു വയസ്സുകാരനല്ല, ഇന്നത്തെ ഇരുപത്തിനാലുകാര്‍ക്കാണ് പറഞ്ഞുകൊടുക്കേണ്ടത്. വളരെ ഇഷ്ടപ്പെട്ടു വിപിന്‍. ലിങ്ക് അയച്ചുതന്നതില്‍ വളരെ സന്തോഷം. ഞാനീ പോസ്റ്റ് എന്റെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തു വച്ചു, ഇടയ്ക്കിടയ്ക്കു വായിക്കാനും മക്കള്‍ക്കു കാണിച്ചു കൊടുക്കാനുമായി. വിരോധമില്ലല്ലോ?

സ്നേഹതീരം said...

നല്ല നല്ല ആശയങ്ങൾ വളരെ ലളിതമായി പറഞ്ഞിരിക്കുന്നു.ഇത് വിപിന്റെ മനസ്സിലെ നന്മയുടെ പ്രതിഫലനം കൂടിയാണ്. വളരെ സന്തോഷം തോന്നി ഇതു വായിച്ചപ്പോൾ. ഇനിയും ഇത്തരം നല്ല പോസ്റ്റുകൾക്കായി കാത്തിരിക്കുന്നു.

മാണിക്യം said...

ഈ പെന്‍സില്‍ ഞാന്‍ എടുക്കുന്നു ..

1.നമ്മെ നിയന്ത്രിക്കുന്ന ഒരു കരം ഉണ്ടെന്ന സത്യം, അതിന്റെ സഹായമില്ലാതെ നമുക്കൊന്നും ചെയ്യാനാവില്ല

2.ജീവിതത്തിലും ചില വേദനയുടെ അനുഭവത്തിലൂടെ നാം കടന്നു പോകേണ്ടി വന്നേക്കാം. എന്നാല്‍ ആ അനുഭവങ്ങള്‍ നമ്മെ കൂടുതല്‍ മേന്മയേറിയ വ്യക്തികളാക്കി മാറ്റുകയാണെന്നറിയുക

3.നാം ജീവിതത്തില്‍ ചെയ്യുന്നതെല്ലാം ശരിയാകണമെന്നില്ല. പശ്ചാത്തപിക്കാനും തെറ്റുതിരുത്തുവാനുമുള്ള ശ്രമങ്ങള്‍ ജീവിതത്തെ കൂടുതല്‍ മഹനീയമാക്കിത്തീര്‍ക്കുന്നു

4.പുറംപൂച്ചുകളല്ല, ഒരു മനുഷ്യന്റെ ഉള്ളിലെ ഗുണഗണങ്ങളാണ്‌ അവനെ ഒരു നല്ല വ്യക്തിയാക്കി മാറ്റുന്നത്‌

5.നമ്മുടെ എല്ലാ പ്രവൃത്തികളും മായ്ക്കാനാവാത്ത ഒരു പാട്‌ അവശേഷിപ്പിക്കുമെന്ന് ഒരിക്കലു മറക്കരുത്‌. ചെയ്യുന്ന ഓരോ പ്രവൃത്തിയിലും ഏറെ ശ്രദ്ധാലുവായിരിക്കുക...

നന്ദി വിപിന്‍ ...കഥ പറഞ്ഞ മുത്തശ്ശിക്കും നന്ദി.

ജിജ സുബ്രഹ്മണ്യൻ said...

പെന്‍സില്‍ കഥ ഇഷ്ടമായി..കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ഒരു മുത്തശ്ശിയും മുത്തശ്ശനും ഉണ്ടായതിന്റെ ഗുണം.വളരെ നന്നായി..കുട്ടികള്‍ അറിഞ്നിരിക്കേണ്ട പാഠങ്ങള്‍ തന്നെ.

വേണു venu said...

അമ്മൂമ്മയെ എനിക്കും ഇഷ്ടമായി വിപിന്‍.ഇപ്പോള്‍ ഈ പെന്‍സിലിനെയും...

Anonymous said...

GOOD PHILOSOPHY

Basheer Vallikkunnu said...

interesting piece, lot more to come..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വേറിട്ടൊരു ചിന്ത. ഇങ്ങനെ എന്തെല്ലാം നമ്മളെ പഠിപ്പിക്കുന്നുണ്ട് ഓരോന്നും? നമുക്കത് മനസ്സിലാവുന്നുണ്ടോ എന്നതാണ് ചോദ്യം. ശരിക്കും ചിന്തിപ്പിച്ചു.

മാണിക്യം പറഞ്ഞതു പോലെ ഞാനും ആ പെന്‍സില്‍ എടുക്കുന്നു.

Cartoonist said...

വിപിന്‍, അസ്സലായിരിക്കുന്നു.
കുട്ടിക്കഥകള്‍ ഞാന്‍ രസിച്ചു വായിക്കും.
എന്റെ മകന് ഇന്നു രാത്രി പറഞ്ഞുകൊടുക്കാനുള്ള കഥ ഇതാണ്. :)

പിന്നെ, ഒരു നിര്‍ദ്ദേശം:
ആ ലെഔട് മാറ്റീര്‍ന്നെങ്കില്‍...
കളര്‍ അല്‍പ്പം അധികമായില്ലെ.. അക്ഷരങ്ങള്‍ക്ക് അതുകൊണ്ടുതന്നെ തെളിച്ചം കുറവ്.
വെള്ള പശ്ചാത്തലത്തില്‍ കറുപ്പ്/ഗ്രേ എഴുത്താണ് കാണാനൊരീണം
അക്ഷരങ്ങള്‍ക്ക് വലുപ്പം കൂട്ടിയാലും നന്നായിരിക്കും. കുട്ടികള്‍ക്കുള്ളതല്ലെ

Anonymous said...

വയസുകാലത്ത് എന്നെ കുട്ടിക്കഥ പഠിപ്പിക്കുന്നോ? ഹ ഹ ഹ
കൊള്ളാം നന്നായിട്ടുണ്ട് ഇതിനുള്ളിലെ ഉള്ളിലിരുപ്പ് അതൊട്ട് കുട്ടിക്കഥയല്ലതാനും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നന്ദി വിപിന്‍ ...കഥ പറഞ്ഞ മുത്തശ്ശിക്കും നന്ദി.

[ nardnahc hsemus ] said...

മുത്തശ്ശിക്കഥ വളരെ നന്നായി!

Unknown said...

ninte 'chinthasurabi' kalakkunnund.Eniyum nalla nalla aasayangal pratheekshichukondu.....
ellavidha mangalangalum neerunnu.

Senu Eapen Thomas, Poovathoor said...

വിപി,

കൊള്ളാം. പെന്‍സിലില്‍ നിന്നും മാത്രമല്ല എല്ലാത്തില്‍ നിന്നും പലതും നമ്മള്‍ക്ക്‌ പഠിക്കാനുണ്ട്‌. പക്ഷെ പെന്‍സിലിനെ പറ്റി ഇത്രയും മനോഹരമായി, ചിന്തോദീപകമായി എഴുതാന്‍ കഴിഞ്ഞല്ലോ. അഭിനന്ദനങ്ങള്‍. ഏതായാലും ഇലക്ട്രിസിറ്റിയില്‍ ജോലിക്ക്‌ കയറി ബോര്‍ഡും പൊളിച്ചടുക്കി, ഇപ്പോള്‍ എല്ലാത്തിനെയും പറ്റി ആവശ്യത്തിലധികം ചിന്തിക്കാന്‍ അവസരം കിട്ടിയത്‌ നന്നായി ഉപയോഗിക്കുക.

സസ്നേഹം,
പഴമ്പുരാണംസ്‌

ഹരീഷ് തൊടുപുഴ said...

കൊള്ളാം വിപിന്‍;
നല്ല ആശയങ്ങള്‍....
ഇതു മനസ്സില്‍ വരവു വെയ്ക്കുന്നു......

Jayasree Lakshmy Kumar said...

നന്നായി. വളരേ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്

മഴത്തുള്ളി said...

വിപിന്‍,

വളരെ നല്ലൊരു അറിവാണ് മുത്തശ്ശിയിലൂടെ കുഞ്ഞിലേക്കും അത് മറ്റുള്ളവരിലേക്കും പകര്‍ന്നു നല്‍കിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

:)

അപ്പു ആദ്യാക്ഷരി said...

കേട്ടിട്ടുള്ള കഥയാണെങ്കിലും നന്നായി അവതരിപ്പിച്ചു വിപിന്‍. നന്ദി.

വിപിന്‍ said...

പ്രചോദനാത്മക ചിന്തയുടെ ഈ സുഗന്ധം നിങ്ങളേവരും ആസ്വദിച്ചു എന്നറിയുന്നതില്‍ ഏറെ സന്തോഷം.
ഗോപക് - നന്ദി!

അങ്കിള്‍ - ശരിയാണ്. ഇന്നത്തെ സൂപ്പര്‍ ഫാസ്റ്റ് ലൈഫില്‍ കുട്ടികള്‍ക്ക് ഇതുപോലുള്ള കഥകള്‍ പറഞ്ഞു കൊടുക്കാന്‍ അച്ഛനുമമ്മയ്ക്കും സമയം കിട്ടിയെന്നു വരില്ല. അപ്പൂപ്പനും അമ്മൂമ്മയ്ക്കും കഴിഞ്ഞേക്കും. നന്ദി!

വെള്ളായണിച്ചേട്ടാ - ഇനിയും പ്രതീക്ഷിക്കാം. നന്ദി!

ബിന്ദൂ - ഈ സുഗന്ധം ആസ്വദിക്കാനെത്തിയതിന് നന്ദി!

ഗീതാഗീതികള്‍ - താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരി. ഈ പ്രോത്സാഹനത്തിന് നന്ദി പറയാന്‍ വാക്കുകളില്ല!

സ്നേഹതീരത്തിലെ സ്നേഹസാഗരമായ ചേച്ചീ - നന്ദി പറയുന്നില്ല!

മാണിക്യം - പെന്‍സില്‍ എടുത്തോളൂ... ഒപ്പം ഈ പാഠങ്ങളും... നന്ദി!

കാന്താരിക്കുട്ടീ - പതിവുപോലെ ഇത്തവണയും വന്നതിനും, പ്രോത്സാഹിപ്പിച്ചതിനും നന്ദി!

വേണു ജീ - വളരെ നന്ദി!

റാണീ - നന്ദി!

വള്ളിക്കുന്ന് - ഇനിയും പ്രതീക്ഷിക്കാം നന്ദി!

രാമചന്ദ്രന്‍ ജീ - എന്റെ ഈ ചെറിയ പരിശ്രമം ചിലരെയെങ്കിലും ചിന്തിപ്പിക്കുന്നു എന്നറിയുമ്പോള്‍ ചെറുതല്ലാത്ത സന്തോഷമുണ്ട്.
നന്ദി!

കാര്‍ട്ടൂണിസ്റ്റ് - കലാബോധം ദാരിദ്ര്യ രേഖയ്ക്കു താഴെയായതു കൊണ്ടാണ് ലേ ഔട്ട് ഇങ്ങനെയായിപ്പോയത്. ശരിയാക്കാന്‍ നോക്കാം.
പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം.വളരെ നന്ദി!

sunilfaizal@gmail.com said...

സന്തോഷം

ബഷീർ said...

നന്നായി അവതരിപ്പിച്ചു വിപിന്‍. നന്ദി.

Unknown said...

ആശംസകളോടെ,

smitha adharsh said...

എത്ര മഹത്തായ കാര്യങ്ങളാ ഇത്ര ലളിതമായി പറഞ്ഞു തന്നത്...നന്ദി..
ഇഷ്ടപ്പെട്ടു.

Unknown said...

vipinancle,
I liked the pencil's story.send us more stories like this.

വിപിന്‍ said...

ചന്ദ്രേട്ടാ - ചേട്ടനു വയസായെന്നാരാ പറഞ്ഞേ..? ബൂലോകത്തിലെ യുവ താരമല്ലേ.. താങ്കള്‍. നന്ദി!

ഇന്ത്യാ ഹെറിറ്റേജ് - നന്ദി, സന്തോഷം!

സെനുജീ - ഇത് ഞാനെഴുതിയ കഥയൊന്നുമല്ല കേട്ടോ.. ഒരു പാശ്ചാത്യ മുത്തശ്ശിക്കഥയാണിത്. ഞാനതിനെ പുനരാഖ്യാനം ചെയ്തു എന്നേയുള്ളൂ.
ഒത്തിരി നന്ദി!

ഹരീഷ് - ഈ പെന്‍സില്‍ കഥ വരവുവച്ചതിനു നന്ദി!

ലക്ഷ്മി - നന്ദി!

മഴത്തുള്ളി - അഭിനന്ദനത്തിന് ഹൃദയപൂര്‍വ്വം നന്ദി!

അപ്പു- ഇതൊരു പഴയ കഥയാണ് അപ്പൂ... ഒന്നു കൂടി പറഞ്ഞെന്നേയുള്ളു. ബോറടിച്ചില്ലല്ലോ... നന്ദി!

മലയാളീ - കൊച്ചു കള്ളന്‍! ഇടയ്ക്കൊരു പരസ്യം തിരുകി അല്ലേ...

സുനില്‍ - സന്തോഷം!

ബഷീര്‍ക്കാ - നന്ദി!

സുകുമാരേട്ടാ - നന്ദി!

സ്മിതാ - ഈ പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ ഏറെ സന്തോഷം, നന്ദി!

ജയന്തി ചേച്ചീ - നന്ദി പറയുന്നില്ല!

ഇനി പേരറിയാത്ത ചിലരുണ്ട്. അവര്‍ക്കും കമന്റ് രേഖപ്പെടുത്താത്ത, ഈ പെന്‍സില്‍ കഥ ആസ്വദിച്ച അനേകര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി!

പാര്‍ത്ഥന്‍ said...

നല്ല ചിന്തകൾ!!!!!!!!
മൂല്യങ്ങളുള്ള കഥകൾ കുട്ടികളിലേക്കെത്തട്ടെ.

നമുക്കൊരു ടൂർ പോവാം said...

gooooooooooooooooooooooooooooooooood!

നിരക്ഷരൻ said...

മുഴുവനും മനസ്സിരുത്തി വായിക്കാന്‍ പറ്റിയില്ല. ബാക്ക് ഗ്രൌണ്ടിലെ ചുവപ്പും അക്ഷരങ്ങളുടെ ചുവപ്പും എല്ലാം ചേര്‍ന്ന് കണ്ണിനു്‌ വേദനയുണ്ടാക്കിയതുകാരണമാണ്‍ വായന ശരിയാകാതെ പോയത്.

അതൊക്കെ ഒന്ന് ശരിയാക്കി ഇടാമോ മാഷേ? ഞാനിനിയും വരാം വായിക്കാന്‍.

nandakumar said...

ആരു പറഞ്ഞു ഇതൊരു ബോറന്‍ കഥയാണെന്നു!!! ഉഗ്രന്‍! നല്ല ഗുണപാഠമുള്ള കഥ, വായനാ സുഖവും. ഇനിയും പോരട്ടെ വിപിന്‍. ആശംസകള്‍

ചാണക്യന്‍ said...

വിപിന്‍,
ഇതിപ്പോഴാണ് കാണുന്നത്...നന്നായിട്ടുണ്ട്...
വിപിന് എന്റെ ക്രിസ്മസ് നവവത്സരാശംസകള്‍..

ഗോപന്‍ said...

പെന്‍സില്‍ കഥ വൈകിയാണ് വായിച്ചതെങ്കിലും എനിക്കുമിഷ്ടമായി !