10:58 am

നമ്മുടെ ആരാധനകള്‍...

കേനോപനിഷത്തിനെ അടിസ്ഥാനമാക്കി പ്രമുഖ സംന്യാസിവര്യനായ
ശ്രീ. നിര്‍മ്മലാനന്ദഗിരി മഹരാജ്‌ നടത്തിയ സുദീര്‍ഘമായ ഒരു പ്രഭാഷണത്തില്‍ നിന്നുള്ള ഒരു ചെറിയ ഭാഗം ചുവടെ കുറിക്കുന്നു.

ഈ വിഷയത്തില്‍ ആഴമേറിയ ഒരു ചര്‍ച്ചയ്ക്ക്‌ 'ചിന്താസുരഭി' വേദിയൊരുക്കുകയാണ്‌. യോജിക്കാം, വിയോജിക്കാം, വിമര്‍ശിക്കാം, വിശകലനം ചെയ്യാം.
അഭിപ്രായങ്ങള്‍ കുറിക്കുക. ഏവര്‍ക്കും സുസ്വാഗതം!

" ചെന്നു തൊഴുത്‌, കാണിക്കയും വച്ച്‌ 'ഈശ്വരാ' എന്നും വിളിച്ച്‌, രണ്ടാമത്തെ വിളിക്ക്‌ എനിക്കിന്നതൊക്കെ ചെയ്തു തരികാന്നുള്ളത്‌ നിന്റെ ഡ്യൂട്ടിയാണെന്നുള്ളതിലേക്ക്‌ ഈശ്വരനെ അധ:പതിപ്പിക്കുമ്പോഴാണ്‌ മതം മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായിത്തീരുന്നത്‌. ആ ഭക്തി ഈ കാലഘട്ടത്തില്‍ വളരുകയും ചെയ്യുന്നു. ഒരു തേങ്ങാ കൊണ്ടൊരു സാമ്രാജ്യം പിടിച്ചടക്കാന്‍ കഴിയുന്ന, ഒരു പഴക്കഷണം കൊണ്ട്‌ ലക്ഷങ്ങള്‍ കൊയ്യാന്‍ കഴിയുന്ന, ഒന്നുരുണ്ടാല്‍ അന്‍പതു പേരെ കൊല്ലാന്‍ കഴിയുന്ന- അങ്ങനെയല്ലേ നിങ്ങള്‍ ചെയ്യുന്നത്‌. ഈ വിഷമവൃത്തമാണ്‌ നിങ്ങളുടെ മതബോധനം ഉണ്ടാക്കുന്നതെന്നു വരുമ്പോള്‍, 'ഉപാസനകളിലൊന്നും ഈശ്വരനില്ല*' എന്ന അറിവ്‌ എത്ര പഴയതാണെന്ന് ആലോചിച്ചു നോക്കുക.
മാത്രമല്ല, ഈശ്വരനുണ്ടെങ്കില്‍ ദൃഷ്ടനഷ്ടങ്ങളായ വസ്തുക്കളൊക്കെ തരുന്നവനായിരിക്കണം ഈശ്വരന്‍. എല്ലാ യുക്തിവാദികളുടെയും ചോദ്യം ഇവിടെയാണ്‌. എല്ലാ യുക്തിഹീനന്മാരും അതു 'കിട്ടി'യതിന്റെ പേരിലാ വിശ്വസിക്കുന്നെ. അതു തരാന്‍ കഴിവുള്ള മനുഷ്യനും-ഏതു നീചനായിരുന്നാലും- അവന്‍ ഈശ്വരനാണ്‌. വിഷമിച്ചപ്പോള്‍ അന്‍പതു രൂപ തന്നു. -അയാളെന്തു പിടിച്ചു പറിക്കാരനായിക്കോട്ടെ, വേറെ അന്‍പതു പേരെ കൊന്നോട്ടെ- വേറൊരുത്തന്‍ തന്നോ എനിക്ക്‌? തന്റെ വേദാന്തം കേട്ടോണ്ടിരുന്നാല്‍ എന്റെ കാര്യം നടക്ക്വോ?

അപ്പോള്‍ തരുന്നതാണ്‌, കൊടുക്കുന്നതാണ്‌, വാങ്ങുന്നതാണ്‌ എന്നുള്ള കച്ചവടമെല്ലാം ഇവിടെ അരങ്ങുതകര്‍ക്കുന്നു.
അതുകൊണ്ടാണ്‌, ഏതെങ്കിലുമൊരു ചൈതന്യത്തെ ഉപാസിക്കുകയാണെങ്കില്‍ ആ ചൈതന്യത്തിന്റെ ഉപാധികള്‍ വിട്ടു പൂജിക്കണം. അവിടെയാണ് ക്ഷേത്രാരാധനയൊക്കെ അര്‍ഥപൂര്‍ണ്ണമാകുന്നത്‌. അതുകൊണ്ട്‌, ക്ഷേത്രാരാധനയൊന്നും പ്രാഥമികര്‍ക്കുള്ളതല്ല. നല്ലതുപോലെ പഠിച്ചുകഴിഞ്ഞ്‌ ആ ശിലയല്ലാതെ, ചൈതന്യത്തെ ശിലയില്‍ കാണാന്‍ കഴിയുമ്പോള്‍ പോയാല്‍ മതി."
*'യദിദം ഉപാസതേ തദിദം ന ബ്രഹ്മ ഭവതി' - കേനം.6

7 പ്രതികരണങ്ങള്‍:

വിപിന്‍ said...

“ചെന്നു തൊഴുത്‌, കാണിക്കയും വച്ച്‌ 'ഈശ്വരാ' എന്നും വിളിച്ച്‌, രണ്ടാമത്തെ വിളിക്ക്‌ എനിക്കിന്നതൊക്കെ ചെയ്തു തരികാന്നുള്ളത്‌ നിന്റെ ഡ്യൂട്ടിയാണെന്നുള്ളതിലേക്ക്‌ ഈശ്വരനെ അധ:പതിപ്പിക്കുമ്പോഴാണ്‌ മതം മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായിത്തീരുന്നത്‌. ആ ഭക്തി ഈ കാലഘട്ടത്തില്‍ വളരുകയും ചെയ്യുന്നു. ഒരു തേങ്ങാ കൊണ്ടൊരു സാമ്രാജ്യം പിടിച്ചടക്കാന്‍ കഴിയുന്ന, ഒരു പഴക്കഷണം കൊണ്ട്‌ ലക്ഷങ്ങള്‍ കൊയ്യാന്‍ കഴിയുന്ന, ഒന്നുരുണ്ടാല്‍ അന്‍പതു പേരെ കൊല്ലാന്‍ കഴിയുന്ന- അങ്ങനെയല്ലേ നിങ്ങള്‍ ചെയ്യുന്നത്‌.“
.....................
ഈ സംവാദത്തിലേക്ക് ഏവര്‍ക്കും സുസ്വാഗതം!

siva // ശിവ said...

ദ്ദൈവവും കൂടി ചര്‍ച്ചയ്ക്ക് വന്നാല്‍ ഞാനും ഈ ചര്‍ച്ചയില്‍ പങ്കെടുക്കാം....

അരങ്ങ്‌ said...

Hello, Thanks for the extract from the speech. But its red color is horrible to read. May be its because of the fact that the color of our religion is red now.

Any way the established cult and rites of religion is neccessary and it helps the believer to worship. Run after mystic religions with out deity, temple ends in frustration

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ക്ഷണിച്ചതു കൊണ്ട്‌
ദാ ഇതു ഞാന്‍ പണ്ടെഴുതിയതായിരുന്നു എന്നു ഒന്നു സൂചിപ്പിക്കുന്നു

ബഷീർ said...

ക്രിയാത്മക ചർച്ചകൾ നല്ലത്‌ തന്നെ.

ഹരീഷ് തൊടുപുഴ said...

എന്തായാലും ഞാനൊരു ദൈവവിശ്വസിയാ വിപിനേ.
ഞാന്‍ നിനച്ചതിലും കൂടുതല്‍ ചോദിക്കാതെ തന്നെ ദൈവം എനിക്ക് തന്നു...

വിശ്വാസമുള്ളവര്‍ വിശ്വസിക്കട്ടെ; അല്ലാത്തവര്‍ വേണ്ടാ... അതാണെന്റെ പ്രമാണം

വിപിന്‍ said...

ഈ ചര്‍ച്ച വഴി തെറ്റുന്നെന്നാ തോന്നുന്നെ.
ഈശ്വരന്‍ ഇല്ല എന്നു സ്ഥാപിക്കാനുള്ള ചര്‍ച്ചയല്ലിത്.
നമ്മുടെ ഈശ്വരാരാധനകള്‍ ശരിയായ മാര്‍ഗ്ഗത്തിലാണോ എന്ന അന്വേഷണമായിരുന്നു എന്റെ ഉദ്ദേശ്യം.
അതു അതിമനോഹരമായി പാളി.
...........................
നന്ദി! എല്ലാവര്‍ക്കും!